ഒക്ടോബർ 2 - സ്പെഷ്യൽ ഗ്രാമ സഭ സംഘടിപ്പിച്ചു.
October 3, 2026
പൊഴുതന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ VB-GRAM (G) പദ്ധതിയുടെ ഭാഗമായി വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) സംബന്ധിച്ച പ്രത്യേക ഗ്രാമസഭ 2026 ഒക്ടോബർ 2ന് പൊഴുതന ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
രാവിലെ 11 മണിക്ക് നടന്ന പ്രത്യേക ഗ്രാമസഭയിൽ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുകയും ഗ്രാമവികസന ആസൂത്രണവുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്യുകയും ചെയ്തു.
ഗ്രാമത്തിന്റെ വികസന ആവശ്യങ്ങൾ ജനപങ്കാളിത്തത്തോടെ കണ്ടെത്തുകയും അവയ്ക്ക് അനുയോജ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിന്റെ ഭാഗമായി നടന്ന ഗ്രാമസഭയിൽ ജനപ്രതിനിധികളും ബന്ധപ്പെട്ടവരും പങ്കെടുത്തു.