കൈയ്യോട് കൈ

October 3, 2026

ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി പരിപാടി സംഘടിപ്പിച്ചു

പൊഴുതന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ – “Swachhata Hi Sewa 2026” ക്യാമ്പയിന്റെ ഭാഗമായി വിവിധ ശുചിത്വ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.

“കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മാലിന്യസംസ്‌കരണം, പരിസര ശുചിത്വം, ശുചിത്വ ശീലങ്ങൾ എന്നിവയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടന്നു.

ജനപ്രതിനിധികൾ, ജീവനക്കാർ, വിവിധ സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ശുചിത്വവും മാലിന്യരഹിതമായ പരിസരവും ഉറപ്പാക്കുന്നതിനായി ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ വ്യക്തമാക്കി.

Swachhata Hi Sewa 2026
ശുചിത്വമുള്ള നാടിനായി ഒരുമിച്ച് കൈകോർക്കാം

kai