പൊഴുതന ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക ചരിത്രം

പൌരാണിക കാലത്ത് വയനാട് കോട്ടയം തമ്പുരാക്കډാരുടെ അധീനതയിലും രക്ഷയിലുമായിരുന്നുഅക്കാലത്ത് ചില അവസരങ്ങളില്‍ കോട്ടയം തമ്പുരാന്‍ വയനാട്ടിലേക്ക് രാജ്യക്ഷേമ അന്വേഷണത്തിനായി എഴുന്നള്ളാറുണ്ട്അവര്‍ ഈ ഭാഗങ്ങളില്‍ വരുമ്പോള്‍ ഇന്നത്തെ കോവിലകം ക്ഷേത്രം എന്നറിയപ്പെടുന്ന സ്ഥലത്താണ് താമസിച്ചിരുന്നത്ഇന്നത്ത കോവിലകം ക്ഷേത്രത്തിലെ ശ്രീകോവില്‍ അപ്രകാരം ആരാധന നടത്തിയിരുന്ന കോട്ടയം രാജസ്വരൂപം വക പൂജമുറിയാണെന്നും ഊഹിക്കാം. 1921ലെ മലബാര്‍ ലഹളയില്‍പ്പെട്ട് രാജ്യം വിടേണ്ടി വന്ന പല മാപ്പിള പടയാളികളും ഈ പ്രദേശത്തു വന്നു താമസിച്ചതായി കാണാംഅവരില്‍ പലരും തോട്ടം കൂലിക്കാരായി ജോലി സ്വീകരിച്ചിരുന്നുകര്‍ണ്ണാടകത്തിന്‍റെ ഉള്‍പ്രദേശത്തുനിന്നും തമിഴ്നാടിന്‍റെ ഉള്‍പ്രദേശത്തുനിന്നുംറിക്രൂട്ട് ചെയ്ത തൊഴിലാളികളോടൊപ്പം ഈ തൊഴിലാളികളും ചേര്‍ന്നു. 19-ാം നൂറ്റാണ്ടിലെ ആദ്യകാലത്ത് ഈ പ്രദേശത്തിലെ സാമൂഹ്യജീവിതം ഈ വിഭാഗങ്ങളെല്ലാവരും കൂടി കരുപിടിപ്പിച്ചതായിരുന്നുഅക്കാലത്ത് കങ്കാണിമാര്‍ (മേസ്തരിമാര്‍) മുഖേന തൊഴിലാളികളെ കര്‍ണ്ണാടകതമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കേരളത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും നിന്നും കൊണ്ടുവന്നാണ് ജോലി ചെയ്യിച്ചിരുന്നത്ഈ ചരിത്രത്തില്‍ തൊഴിലാളികള്‍ അനുഭവിച്ച മര്‍ദ്ദനം വളരെ വലുതാണ്എസ്റേറ്റു മുതലാളിമാര്‍ ബ്രിട്ടീഷുകാരാവുക എന്നതു കൂടിയായപ്പോള്‍ മര്‍ദ്ദനത്തിന് ശക്തി കൂടിഇതില്‍ നിന്ന് തൊഴിലാളികള്‍ കുറച്ചെങ്കിലും രക്ഷ പ്രാപിക്കാന്‍ തുടങ്ങിയത് ചരിത്രപ്രസിദ്ധമായ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷമാണ്.

കുടിയേറ്റ ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിലുമായി ഏകദേശം 800ഹെക്ടര്‍ വനഭൂമി പൊഴുതന എടം തറവാട്ടുകാര്‍ ബ്രിട്ടിഷ് കമ്പനികള്‍ക്ക് ദീര്‍ഘകാല പാട്ടടിസ്ഥാനത്തില്‍ കൈമാറിയിരുന്നുഎന്നാല്‍ ഈ ഭൂമികളില്‍ മുക്കാല്‍ ഭാഗവും തേയിലത്തോട്ടങ്ങളായി മാറിഇപ്പോള്‍ പൊഴുതന ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ തേയിലത്തോട്ടം ഉടമ ഹാരിസണ്‍ മലയാളം എന്ന കമ്പനിയാണ്പ്രസ്തുത കമ്പനി ബ്രിട്ടീഷ് കമ്പനികളുടെ പിന്‍ഗാമികളാണ്സ്വാതന്ത്യ്ര സമര കാലഘട്ടത്തില്‍് 1921ലെ മലബാര്‍ ലഹളയില്‍പെട്ടവരും അനുഭാവികളും ഈ പ്രദേശത്തുവന്ന് താമസമാക്കിയിരുന്നുതേയില തോട്ടങ്ങളില്‍ അവര്‍ ജോലിക്കാരായി ചേര്‍ന്നിരുന്നുഅവരുടെ രണ്ടും മൂന്നും തലമുറയില്‍ പെട്ടവരാണ് തോട്ടം തൊഴിലാളികളില്‍ നല്ല ശതമാനം.

കാര്‍ഷിക ചരിത്രം

യഥാര്‍ത്ഥമായ പൊഴുതനയുടെ ചരിത്രം 1957ലെ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലം മുതലാണ് തുടങ്ങുന്നത്വന്‍കിട ഭൂവുടമയായിരുന്ന പൊഴുതന ഇടത്തിലെ ജډിമാരുടെ ഭൂമി പല കൈകളിലേക്കായി പിരിഞ്ഞത് അന്ന് മുതല്‍ക്കാണ്കാര്‍ഷികബന്ധനിയമംതുടര്‍ന്നുവന്ന ഭൂപരിഷ്കരണ നിയമംമിച്ചഭൂമി ഏറ്റെടുക്കല്‍ എന്നിവയൊക്കെ ഭൂമിയുടെ വികേന്ദ്രീകരണത്തിന് കാരണമായിരുന്നുനിയമത്തില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി സ്വമേധയാ വില്‍പന നടത്തിയതിന് പുറമെ സ്വകാര്യ വനസംരക്ഷണ നിയമപ്രകാരം ഗവണ്‍മെന്‍റ് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തുഎന്നിട്ടും ഒരു വടവൃക്ഷം പോലെ നിന്നിരുന്ന പൊഴുതന ഇടം തറവാടിന്‍റെ ഭാഗംവെപ്പിന് വേഗം കൂട്ടിയത് അവിടെ നടന്ന ഒരു തൊഴലാളി സമരമാണ്ഒരര്‍ത്ഥത്തില്‍ ആ തൊഴിലാളി സമരമാണ് ആധുനിക പൊഴുതനയുടെ മുഖച്ഛായ മാറ്റിയെടുത്തത്പഴയകാലത്ത് വലിയ ജന്മിമാരുടെ കൈവശമുള്ള ഏറ്റവും നല്ല ഫലപുഷ്ടിയുള്ള നിലങ്ങളില്‍ സ്വന്തം ആവശ്യത്തിനായിരുന്നു നെല്‍കൃഷി ചെയ്തിരുന്നത്അതിനാല്‍ തന്ന ലാഭനഷ്ടങ്ങള്‍ക്ക് പ്രധാന്യമില്ലായിരുന്നുകൂലിയും വളരെ തുച്ഛമായിരുന്നുഓരോ ജന്മിമാരുടെ കുടുംബത്തിനും കാര്‍ഷികവ്യത്തികള്‍ നടത്താനായി ബന്ധപ്പെട്ട തൊഴിലാളി കുടുംബങ്ങളെ നിലനിര്‍ത്തി പോന്നിരുന്നു.വയനാട്ടിന്‍റെ മണ്ണിന്‍റെ മക്കളായ പുലയര്‍,പണിയര്‍ എന്നീ സമുദായങ്ങൾ കമ്പള അടിഎന്ന  സംഘനൃത്തവും തുടികൊട്ടലും ഞാറു പടിച്ചു നടുമ്പോള്‍ അനുവര്‍ത്തിച്ചിരുന്നുഇതിന്‍റെ പ്രധാന ഉദ്ദേശം ജന്മിമാരുടെ കൃഷിപ്പണി കൃത്യസമയത്ത് കഴിയുന്നത്ര വേഗം ചെയ്തു തീര്‍ക്കുക എന്നുള്ളതായിരുന്നുവെങ്കിലും അന്നത്തെ സമൂഹം അതിനെ ഒരു ആഘോഷമായിട്ടാണ് കരുതിയിരുന്നത്ഏകദേശം 10പൊതി വിത്തിന്‍റെ ഞാറ് ഒരു രാപകല്‍ കൊണ്ട് പറിച്ചു നടുക എന്നതാണ് കുമ്പള അടിയുടെ ഉദ്ദേശംഇതിനായി ആ പ്രദേശത്തെ തൊഴിലാളികളെല്ലാം പങ്കു ചേര്‍ന്ന് ഒരു ഉത്സവപ്രതീതി സൃഷ്ടിച്ചിരുന്നുനാരങ്ങചാമ്പക്ക, മറ്റു പല പഴവര്‍ഗ്ഗങ്ങളും ഇവിടെ കൃഷി ചെയ്തിരുന്നുപഴയ പാറക്കുന്ന് എന്ന സ്ഥലത്ത് കാപ്പിക്കുരു സംസ്കരിക്കുന്ന ഫാക്ടറി ഉണ്ടായിരുന്നതായി പറയുന്നുവര്‍ഷം 1800മുതല്‍ ഈ പ്രദേശത്ത് ബ്രിട്ടീഷുകമ്പനി പലരീതിയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നു കാണാംആദ്യകാലത്ത് നാരങ്ങയും കാപ്പിയുമായിരുന്നു ഇവര്‍ കൃഷി ചെയ്തിരുന്നത് പിന്നീട് 1860മുതല്‍ ചായത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിലേക്ക് പ്രവേശിക്കുകയും ചെയ്തു.

വിദ്യാഭ്യസ ചരിത്രം

ബ്രിട്ടിഷ് ഭരണകാലത്ത് 1922ല്‍ മലബാര്‍ ജില്ലയും വയനാട് താലൂക്കുമായിരുന്ന കാലത്ത് പൊഴുതന ഇടത്തിലെ അച്യുതക്കുറുപ്പ് സ്വന്തമായി കെട്ടിടമുണ്ടാക്കി. 6രൂപ പ്രകാരം വാടക കൊടുത്താണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴില്‍ അഞ്ചാം തരം വരെയുള്ള മാപ്പിള എല്‍.പി സ്കൂള്‍ സ്ഥാപിതമായത്.ഈ കാലഘട്ടത്തില്‍ തന്ന പഞ്ചായത്തിന്‍റെ എട്ടാം വാര്‍ഡില്‍ 37സെന്‍റ് സ്ഥലത്ത് പുനത്തില്‍ മമ്മദുഹാജി സ്വന്തം കെട്ടിടമുണ്ടാക്കി വാടകക്ക് കൊടുത്താണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴില്‍ പിണങ്ങോട്ട് എല്‍.പി സ്കൂള്‍ സ്ഥാപിതമായത്പിന്നീട് എം.കെപത്മപ്രഭ ഗൌഡര്‍ ഒരു ഏക്കര്‍ സ്ഥലം ഗവണ്‍മെന്‍റിലേക്ക് വിട്ടുകൊടുക്കുകയും പിണങ്ങോട്ട് യു.പി സ്കൂളാവുകയും ചെയ്തു.

ഗതാഗത ചരിത്രം

1972ല്‍ പൊഴുതന പഞ്ചായത്ത് രൂപീകൃതമാവുന്നതിനുമുമ്പ് വൈത്തിരി പഞ്ചായത്തിന്‍റെ ഭാഗമായിരുന്നപ്പോള്‍ വൈത്തിരി തരുവണ കുതിരപ്പാണ്ടി റോഡും മറ്റും വിരലിലെണ്ണാവുന്ന റോഡുകളും മാത്രമേ ഈ പഞ്ചായത്ത് അതിര്‍ത്തിയില്‍ ഉണ്ടായിരുന്നുള്ളൂആനോത്ത്പാപ്പാലമൂല റോഡ് നാട്ടുകാര്‍ സംഘം ചേര്‍ന്നു നടത്തിയ ആദ്യപ്രവര്‍ത്തനമാണ്മറ്റൊന്ന് ആനൂര്‍ചുണ്ട റോഡ് നിര്‍മ്മാണമാണ്ആദ്യകാലത്ത് ഒളറണ പെരുടന റോഡിന്‍റെ കുറച്ചുഭാഗം മാത്രം ഉണ്ടായിരുന്നുപിന്നീട് ഒളറണ പെരുമുക്കു റോഡു പൂര്‍ത്തിയാക്കുകയും ചെയ്തുആനോത്ത് പൊഴുതന റോഡ് ഈ പഞ്ചായത്തിലെ ഒരു പ്രധാന റോഡാണ്.

സാംസ്കാരിക ചരിത്രം

നാടുവാഴികാലത്തെ പൊഴുതന കോട്ടയം തമ്പുരാന്‍റെ വയനാട് ജീവിതവും ടിപ്പു സുല്‍ത്താന്‍റെ പടയോട്ടവും ആയി ബന്ധപ്പെട്ടു കിടക്കുന്നുകോട്ടായം രാജാവ് മാറിമാറി താമസിച്ചിരുന്ന വീടുകളാണ് ഇടങ്ങളായി അറിയപ്പെടുന്നത്ആനോത്തിടംഅച്ചൂരിടംപൊഴുതനയിടംതരിയോട് പഞ്ചായത്തില്‍ ഉള്‍പ്പെട്ടുകിടക്കുന്ന തരിയോടിടംഎന്നിവ തമ്പുരാന്‍റെ വീടുകളായിരുന്നന്നും പറയപ്പെടുന്നുടിപ്പു സുല്‍ത്താന്‍റെ പടയോട്ട കാലത്ത് കുതിര പടയാളികള്‍ പോയ റോഡാണ് കുതിരപ്പാണ്ടി റോഡ്അങ്ങനെ നാട്ടുരാജാക്കډാരുടെയും നാടുവാഴികളുടേയും ചരിത്രവുമായും ഈ ദേശം ബന്ധപ്പെട്ടു കിടക്കുന്നു.

സ്ഥലനാമ ചരിത്രം

പഞ്ചായത്തില്‍ നിരവധി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴകളും തോടുകളും കാണാവുന്നതാണ് എവിടെയും പുഴ തന്ന എന്ന പദമാണ് പൊഴുതന എന്നായി തീര്‍ന്നത് എന്നാണ് ഐതിഹ്യങ്ങളും കേട്ടുകേള്‍വികളും.സുഗന്ധഗിരി പ്രൊജക്ട് സ്ഥിതി ചെയ്യുന്ന അംബ എസ്റേറ്റ് ഒരു വ്യവസ്ഥപ്പെടുത്തിയ കാപ്പിത്തോട്ടമായിരുന്നുഒരു എസ്റേറ്റ് രീതി അംബയിലുണ്ടായിരുന്നുയൂറോപ്യന്‍മാര്‍ സ്ഥാപിച്ച ബംഗ്ളാവുകളുടെ അവശിഷ്ടം അംബ എസ്റേറ്റിലുണ്ട്അംബ എന്ന പ്രദേശത്ത് മലയുടെ മുകളല്‍ പാമ്പന്‍പാറ അതിപുരാതന കാലത്തുള്ള അവശിഷ്ടങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നുഇപ്പോഴും അവിടെ വലിയ ഗുഹകള്‍ കല്ലുകൊണ്ടുള്ള പാമ്പിന്‍റെ രൂപം, കല്ലുകൊണ്ടുള്ള വാള്‍ മുതലായ പല കാഴ്ചവസ്തുക്കളും കാണാം.

വിദ്യാഭ്യാസ ചരിത്രം

1926ല്‍ പൊഴുതന അച്ചുരാനം മാപ്പിള ഗവ.എല്‍.പി സ്കൂള്‍ സ്ഥാപിച്ചു. 1952ല്‍ ഒരു ഏകാദ്ധ്യാപക സ്ക്കൂള്‍ അച്ചൂരില്‍ തുടങ്ങിപിന്നീടത് അച്ചൂര്‍ ഗവ.എല്‍.പി സ്ക്കൂളായും യു.പി സ്ക്കൂളായും ഇപ്പോള്‍ അത് ഹൈസ്ക്കൂളായും പ്രവര്‍ത്തിക്കുന്നുഏകദേശം ഇതേ കാലത്തു തന്ന പിണങ്ങോട്ട് ഒരു എല്‍.പി സ്ക്കൂള്‍ തുടങ്ങിഇപ്പോള്‍ അത് യു.പിയായി പ്രവര്‍ത്തിക്കുന്നു. 1973ല്‍ വലിയപാറ എല്‍.പി സ്ക്കൂള്‍ ആരംഭിച്ചുഅതേ വര്‍ഷം തന്ന കുറിച്യര്‍മല എല്‍.പി സ്ക്കൂളും ആരംഭിച്ചു.