തുടർ വിദ്യാകേന്ദ്രം പൊളിച്ച് മാറ്റുന്നതിനുള്ള ക്വട്ടേഷൻ

June 24, 2026

പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂർ തുടർവിദ്യാകേന്ദ്രം കെട്ടിടം പൊളിച്ച്, അവശിഷ്ടങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ നീക്കം ചെയ്യുന്നതിന് പരസ്യമായി ലേലം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയറുടെ വാല്യുവേഷന്റെ അടിസ്ഥാനത്തിലാണ് ആണ് ലേലം നടത്തുന്നത്. ആയത് 26.06.2026 ന് പകൽ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പായി 500/- രൂപ നിരതദ്രവ്യം പഞ്ചായത്ത് ഓഫീസിൽ ഒടുക്കേണ്ടതാണ്. കൂടാതെ നിരതദ്രവ്യത്തോടൊപ്പം ക്വട്ടേഷൻ കൂടി സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾ അതിനുശേഷം തുറക്കുന്നതും ഏറ്റവും കൂടുതൽ വിളിച്ച ലേല തുകയേക്കാൾ ക്വട്ടേഷൻ ഉണ്ടെങ്കിൽ ആയത് സമർപ്പിച്ച ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.

ലേലം താൽക്കാലികമായി കിട്ടുന്നയാൾ ആൾ ലേലത്തുകയുടെ പകുതി തുക അന്നേദിവസം തന്നെ അടവാക്കേണ്ടതാണ്. ലേലം പഞ്ചായത്ത് ഭരണസമിതിയിൽ അംഗീകരിച്ച് അറിയിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം ലേലം കൊണ്ട തുകയുടെ ബാക്കി തുക അടവാക്കി പൊളിച്ച് നീക്കുന്ന പ്രവൃത്തി ലേലം കൊണ്ടയാളുടെ സ്വന്തം ചെലവിൽ ഏറ്റെടുത്ത് നടത്തേണ്ടതാണ്. ലേലത്തുകയോടൊപ്പം 18 ശതമാനം ജി.എസ്.ടി കൂടി അടവാക്കേണ്ടതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയിക്കുന്നതാണ്.

  • നോട്ടീസ്